ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 10 സെപ്റ്റംബർ 2024 - #NewsHeadlinesToday

• സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം കൊല്ലം ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്.

• രാജ്യത്ത് എം പോക്സ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം സംശയാസ്പദമായി ഐസോലേറ്റ് ചെയ്ത രോഗിക്ക് എം പോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

• തിരുവനന്തപുരം നഗരത്തിലെ എല്ലാ വാർഡുകളിലും ജലവിതരണം പുനഃസ്ഥാപിച്ചു. ഭൂരിഭാഗം വാർഡുകളിലും പുലർച്ചയോടെയും ബാക്കിയുള്ള ഇടങ്ങളിൽ വൈകുന്നേരത്തോടെയുമാണ് വെള്ളം എത്തിയത്.

• ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

• കൊല്‍ക്കത്തയിലെ പിജി ട്രെയിനി ഡോക്ടറുടെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം.

• ഓണത്തോട്‌ അനുബന്ധിച്ച്‌ വിവിധ വിഭാഗങ്ങൾക്ക്‌ ആനുകൂല്യങ്ങൾ അനുവദിച്ചു. ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ ഉത്സവബത്തയായി 1000 രൂപയാണ് അനുവദിച്ചത്.

• ആഭ്യന്തര യുദ്ധത്തിലേക്ക്‌ വഴുതിയ മണിപ്പുരിൽ വ്യാപക ഏറ്റുമുട്ടലും തെരുവുയുദ്ധവും. ഇംഫാലിൽ സ്‌കൂൾ വിദ്യാർഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി.

• സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ചുള്ള സൗജന്യ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം പേരൂര്‍ക്കട ബാപ്പൂജി ഗ്രന്ഥശാല ഓഡിറ്റോറിയത്തില്‍ സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0