ഉല്‍ക്ക വരുന്നുവെന്ന് കേട്ടാല്‍ തന്നെ ആശങ്കയാണ്. അപ്പോള്‍ ഉല്‍ക്ക മഴയെന്ന് കേട്ടാലോ. വര്‍ഷത്തില്‍ ഒരിക്കല്‍ സംഭവിക്കുന്നതാണ് പെഴ്‌സീഡ് ഉല്‍ക്കാമഴ. വര്‍ഷം തോറും ഏകദേശം ഇതേ കാലയളവിലാണ് പെര്‍സീഡ് ഉല്‍ക്കാമഴ സംഭവിക്കാറ്. കഴിഞ്ഞ വര്‍ഷം 13, 14 തീയ്യതികളിലായിരുന്നു അത്. ഇത്തവണ ഓഗസ്റ്റ് 11 ന് ഞായറാഴ്ച അര്‍ധ രാത്രി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ വരെ പെഴ്‌സീഡ് ഉല്‍ക്കാമഴ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരാര്‍ധഗോളത്തില്‍ എവിടെ നിന്നും പെഴ്‌സീഡ് ഉല്‍ക്കാമഴ കണാം. ഒന്നിന് പിറകെ ഒന്നായി അന്തീക്ഷത്തില്‍ ഉല്‍ക്കകള്‍ കത്തിയമരുന്നതിന്റെ തിളക്കം ആകാശത്ത് ദൃശ്യമാവും.
ഉല്‍ക്കകള്‍
വാല്‍നക്ഷത്രത്തില്‍ നിന്ന് ചിതറിത്തെറിക്കുന്ന ഭാഗങ്ങളും ഛിന്നഗ്രങ്ങളില്‍ നിന്ന് അടര്‍ന്നുമാറുന്നതുമായ ഭാഗമാണ് ഉല്‍ക്കകള്‍. വാല്‍ നക്ഷത്രങ്ങള്‍ ഭൂമിയെ കടന്ന് പോവുമ്പോള്‍ അവയ്ക്കൊപ്പം പൊടിപടലങ്ങള്‍ നിറഞ്ഞ ധൂമം പിന്നാലെ വാല്‍ പോലെ ഉണ്ടാകാറുണ്ട്. ഓരോ വര്‍ഷവും അത് കടന്ന് പോവുമ്പോള്‍ പോയ വഴിയെ അവശിഷ്ടങ്ങളും ബാക്കിയാവുന്നു. ഇവ ഭൗമാന്തരീക്ഷത്തില്‍ പതിക്കുന്നു. അന്തരീക്ഷത്തില്‍ ഇവ കത്തിയെരിയുമ്പോളാണ് അത് വര്‍ണക്കാഴ്ചയായി മാറുന്നത്.
പെഴ്സീഡ് ഉല്‍ക്കകളുടെ ഉത്ഭവം
കോമെറ്റ് 109പി/സ്വിറ്റ്-ടട്ടിള്‍ എന്ന വാല്‍ നക്ഷത്രത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട അവശിഷ്ടങ്ങളാണ് പെഴ്സീഡ്സ് ഉല്‍ക്കകള്‍. 133 വര്‍ഷങ്ങളെടുത്താണ് സ്വിഫ്റ്റ് ടട്ടില്‍ സൂര്യനെ ഒരു തവണ ചുറ്റുന്നത്. 1865 ല്‍ ജിയോവന്നി ഷിയാപാരെല്ലി എന്ന ശാസ്ത്രജ്ഞനാണ് പെഴ്സീഡ്സിന്റെ ഉത്ഭവം ഒരു വാല്‍നക്ഷത്രത്തില്‍ നിന്നാണെന്ന് കണ്ടെത്തിയത്. 1992 ലാണ് ഇതിന് മുന്ന് സ്വിഫ്റ്റ് ടട്ടില്‍ സൗരയൂഥത്തിനകത്ത് പ്രവേശിച്ചത്. 1862 ല്‍ ലൂയി സ്വിഫ്റ്റ്, ഹൊറേസ് ടട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വിറ്റ്-ടട്ടില്‍ കണ്ടെത്തിയത്. പെഴ്സ്യൂസ് നക്ഷത്ര സമൂഹ മേഖലയുടെ ഭാഗത്ത് നിന്നാണ് പെഴ്സീഡ് ഉല്‍ക്കകള്‍ വരുന്നത്. പേര് വന്നത് അങ്ങനെയാണ്. ഉല്‍ക്കാ പതനത്തെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഈ പേര് നല്‍കിയിരിക്കുന്നത്.
എങ്ങനെ കാണാം?
ഇന്ത്യ ഉള്‍പ്പടെ ഉത്തരാര്‍ദ്ധഗോള മേഖലയിലുള്ള സ്ഥലങ്ങളില്‍ നിന്ന് പെഴ്സീഡ് ഉല്‍ക്കമഴ കാണാം. ഇത് കാണാന്‍ എന്തെങ്കിലും പ്രത്യേക ഉപകരണം ഒന്നും ആവശ്യമില്ല. തെളിഞ്ഞ രാത്രി ആകാശം മാത്രം മതി. പ്രകാശ മലിനീകരണം ഉള്ള ഇടങ്ങളില്‍ നിന്ന് മാറി തെളിഞ്ഞ വിസ്തൃതിയുള്ള ആകാശം കാണുന്നയിടം കണ്ടെത്തുക.