• ജപ്പാന്റെ ദക്ഷിണ ദ്വീപുകളില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിന് പിന്നാലെ
വന്‍ ഭൂചലനമുണ്ടാകുമെന്ന മുന്നറിയിപ്പുമായി മെറ്റീരോളജിക്കല്‍ ഏജന്‍സി.
• വയനാട് ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം നടന്ന അവലോകന
യോഗത്തില്‍ പങ്കെടുക്കവേ ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്ന് ഉറപ്പ്
നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി.
• ഒളിമ്പിക്‌സിലെ 50
കിലോഗ്രാം ഗുസ്‌തിയിൽ നിന്ന് അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗട്ട്
അന്താരാഷ്‌ട്ര കോടതിയിൽ സമർപ്പിച്ച അപ്പീലിൽ ഞായറാഴ്ച
വൈകുന്നേരം വിധി പറയും.
• ഉയർന്ന തിരമാലയ്ക്കും
കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തെക്കൻ കേരള -
ലക്ഷദ്വീപ് തീരങ്ങളിൽ ആഗസ്ത് 11 മുതൽ പതിനാല് വരെ മത്സ്യബന്ധനത്തിന്
പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
• ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. അദാനിയുടെ ഷെല്‍ കമ്പനികളുമായി സെബി
ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിന് ബന്ധമുണ്ടെന്നാണ് വെളിപ്പെടുത്തൽ.
• ബംഗ്ലാദേശ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവച്ചു. ചീഫ് ജസ്റ്റിസും
ജഡ്ജിമാരും രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സുപ്രീംകോടതി
വളഞ്ഞിരുന്നു. സര്‍ക്കാരുമായി ആലോചിക്കാതെ ഫുള്‍ കോര്‍ട് വിളിച്ചതാണ്
വിളിച്ചതാണ് പ്രക്ഷോഭത്തിന് കാരണമായത്.
• കേരളത്തിൽ വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ
മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ മുന്നിൽക്കണ്ട് അപകട
മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകി.