തളിപ്പറമ്പ് : ഇന്ത്യന്‍ കോഫി ഹൗസിന് മുന്നില്‍ ദേശീയപാതയില്‍ യാത്രക്കാരെ കാത്തിരിക്കുന്നത് വലിയ അപകടം. ഓവുചാലിനോട് ചേര്‍ന്നാണ് വലിയ കുഴി രൂപപ്പെട്ട് റോഡ് ഇടിഞ്ഞുതാഴ്ന്നു നില്‍ക്കുന്നത്.
റോഡിനരികിലെ ഓവുചാലിന് സമീപത്തുകൂടെ ഒഴുകിപ്പോകുന്ന വെള്ളം കിനിഞ്ഞിറങ്ങി ഏതാനും വര്‍ഷങ്ങള്‍ കൊണ്ടാണ് ഇവിടെ കൂഴി രൂപപ്പെട്ടതെന്ന് സമീപത്തെ വ്യാപാരികള്‍ പറയുന്നു.
8 വര്‍ഷം മുമ്പാണ് ഈ ഭാഗത്ത് റോഡ് ടാര്‍ ചെയ്തത്. അതിന് ശേഷം ഒരുവിധത്തിലുള്ള അറ്റകുറ്റപ്പണികളും ഇവിടെ നടന്നിട്ടില്ല.
പുതിയ ആറുവരിപ്പാത നിര്‍മ്മിക്കുന്നതിനാല്‍ മറ്റ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് ദശീയപാത അതോറിറ്റി പണം അനുവദിക്കാത്തതാണ് ടാറിങ്ങ് നടത്താതിരിക്കാന്‍ കാരണമെന്ന് ദേശീയപാത വിഭാഗം തന്നെ പറയുന്നു.
കെ.എസ്.ഇ.ബി ഓഫീസ് ജംഗ്ഷന്‍ മുതല്‍ ന്യൂബസാറിലേക്ക് പോകുന്ന റോഡ് വരെയുള്ള ഭാഗത്ത് ദേശീയപാതയുടെ അടിഭാഗം വെള്ളമൊഴുകി മെറ്റലും ടാറും ഒഴുകിപ്പോയ നിലയിലാണ്.
ഇത് അടിയന്തിരമായി റിപ്പേര്‍ ചെയ്തില്ലെങ്കില്‍ ഇതുവഴി കാല്‍നടയാത്രപോലും അപകടത്തിലായേക്കും.
നിലവില്‍ പാര്‍ക്കിംഗ് മാത്രം നടക്കുന്നതിനാലാണ് കൂടുതല്‍ അപകടം ഒഴിഞ്ഞുനില്‍ക്കുന്നത്.