59 മാസങ്ങളായുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഉപഭോക്തൃ വിലക്കയറ്റത്തില്‍ ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആര്‍ബിഐ മുന്‍പ് ലക്ഷ്യം വച്ച നാല് ശതമാനമെന്ന നിരക്കിനും താഴേക്ക് ഉപഭോക്തൃ വിലക്കയറ്റം എത്തിയിരിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. ജൂണ്‍ മാസത്തില്‍ ഈ നിരക്കുകള്‍ അഞ്ച് ശതമാനത്തിനും മുകളിലായിരുന്നു.
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന്റെ നിരക്ക് ജൂണ്‍ മാസത്തില്‍ 9.36 ശതമാനമായിരുന്നു. ഇത് ഇപ്പോള്‍ 5.42 ആയി കുറഞ്ഞു. ആര്‍ബിഐ ധനസമിതി യോഗം അടുത്ത തവണ ചേരുമ്പോള്‍ റിപ്പോ നിരക്കുകളില്‍ ഉള്‍പ്പെടെ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്.