കേരളത്തിലെ സീസ്‌മോളജി സെന്ററുകളില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. മാഗ്നിറ്റിയൂഡ് 3 മുതലുള്ള ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടും. ഉണ്ടായത് പ്രകമ്പനം മാത്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നാണ് കേരള സര്‍വകലാശാല ജിയോളജി മുന്‍ വിഭാഗം മേധാവി ത്രിവിക്രംജിയും വിശദീകരിക്കുന്നത്. പ്രകമ്പനം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിതീവ്രമഴയാണ് ഭൂകമ്പം ഉണ്ടാക്കുന്നതില്‍ ഒരു പ്രധാന കാരണം. മഴ മാറി നില്‍ക്കുന്ന സാഹചര്യമായതിനാല്‍ ഭൂകമ്പ സാധ്യത തള്ളിക്കളയാം. കേരളത്തില്‍ ഭൂകമ്പമുണ്ടാകാനുള്ള സാധ്യത കുറവാണ്. ഇവിടെയുണ്ടാകുന്നത് പ്രകമ്പനങ്ങളാണ്. ഇവിടെയുണ്ടാകുന്ന പ്രകമ്പനങ്ങളുടെ പ്രഭവ കേന്ദ്രം അറേബ്യന്‍ കടലിലെ അടിത്തട്ടിലാണ്. പ്രകമ്പനങ്ങള്‍ സംസ്ഥാനത്തുണ്ടാകുന്നത് സ്വാഭാവിക കാര്യം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.