• വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത മേഖലകള്‍ ഇന്ന് പ്രധാനമന്ത്രി
നരേന്ദ്ര മോദി സന്ദര്‍ശിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍
പ്രധാനമന്ത്രിയെ അനുഗമിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായ
സുരക്ഷ കാരണങ്ങളാല്‍ ഇന്ന് തിരച്ചില്‍ ഉണ്ടാകില്ല.
• ഉരുൾപൊട്ടലിൽ എല്ലാം നഷ്‌ടമായവർക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ദുരന്തബാധിതരായ എല്ലാ കുടുംബങ്ങൾക്കും അടിയന്തര ധനസഹായമായി 10,000 രൂപ വീതം നൽകും.
• പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആറാം മെഡല്‍. പുരുഷന്മാരുടെ 57
കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ അമന്‍ സെഹ്‌റാവത്താണ് വെങ്കലം
സ്വന്തമാക്കിയത്.
• കേരള ബാങ്കിന്റെ സംസ്ഥാന ഓഫീസിനെയും 14 ജില്ലാ ബാങ്കുകളെയും അവയുടെ
ശാഖകളെയും വിവരാവകാശ നിയമത്തിൻറെ പരിധിയിൽ ഉൾപ്പെടുത്തി സംസ്ഥാന വിവരാവകാശ
കമ്മിഷൻ ഉത്തരവായി.
• ബാങ്കിങ് സേവനങ്ങളുടെ
കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് അതിവേഗ ചെക്ക്
ക്ലിയറിങ് സംവിധാനം ഏർപ്പെടുത്തും. മണിക്കൂറുകൾക്കുള്ളിൽ ചെക്ക് പാസാക്കി
പണം ലഭ്യമാക്കാനുള്ള സംവിധാനമാണിത്.
• വേനൽക്കാല താരിഫിൽ
നിന്ന് 32 ലക്ഷം ഉപഭോക്താക്കളെ ഒഴിവാക്കി വൈദ്യുതി നിരക്ക്
ശുപാർശചെയ്‌ത് കെഎസ്‌ഇബി.വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന ജനുവരി മുതൽ മേയ്
വരെ 10 പൈസ നിരക്ക് വർധന ഏർപ്പെടുത്തണമെന്ന് കെഎസ്ഇബി നിർദേശിച്ചിരുന്നു.
• ലഭ്യമായ വിവരങ്ങൾ
അനുസരിച്ച് വയനാട് ഉരുൾപൊട്ടൽ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും
വിദഗ്ധ പഠനം ആവശ്യമാണെന്നും ജില്ല സന്ദർശിച്ച കേന്ദ്രസംഘം.
• ജാമ്യാപേക്ഷകളിൽ
വിചാരണക്കോടതികളും ഹൈക്കോടതികളും എങ്ങുംതൊടാത്ത നിലപാടാണ്
സ്വീകരിക്കുന്നതെന്ന് സിസോദിയക്ക് ജാമ്യം അനുവദിച്ച ഉത്തരവിൽ
സുപ്രീംകോടതി.
• ബംഗാൾ രാഷ്ട്രീയത്തിലെ
അതികായനായ പ്രിയനേതാവ് ബുദ്ധദേബ് ഭട്ടാചാര്യയ്ക്ക് വിടചൊല്ലി ആയിരങ്ങൾ.
ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ നീൽരത്തൻ സർക്കാർ മെഡിക്കൽ കോളേജിൽ
വൈദ്യപഠനത്തിന് കൈമാറി.
• വയനാട്ടിലെ വിവിധ ഇടങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനവും മുഴക്കവും
അനുഭവപ്പെട്ട സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്. പരിശോധനകളിൽ
അസ്വാഭാവികമായൊന്നും കണ്ടെത്തിയില്ലെന്നാണ് വിശദീകരണം.