സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതി കഞ്ചാവുമായി അറസ്റ്റിൽ... #Crime_News

 


ആണൂരിലെ വാടക ക്വാർട്ടേഴ്സിൽനിന്ന് കഞ്ചാവുമായി യുവതി അറസ്റ്റിൽ. കോട്ടയം കാഞ്ഞിരമറ്റം സ്വദേശി കെ. ശില്പ (29) ആണ് അറസ്റ്റിലായത്. 11 മാസം പ്രായമായ സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയാണ് ശില്പ. ഫെബ്രുവരിയിലാണ്‌ കൊലപാതകം.

ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ച്‌ ലഹരിമരുന്ന് വിൽപന നടക്കുന്നുണ്ടെന്ന പയ്യന്നൂർ റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ വി. സുരേഷിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. കൊലക്കേസിൽ കഴിഞ്ഞ മാസം ജാമ്യത്തിലിറങ്ങിയശേഷം കാസർകോട്‌, മംഗളൂരു എന്നിവിടങ്ങളിലായിരുന്നു താമസം. ഒരാഴ്ച മുൻപാണ് ആണൂരിലെ ക്വാർട്ടേഴ്സിൽ താമസം തുടങ്ങിയത്‌.

എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ശശി ചേണിച്ചേരി, ടി.വി. കമലാക്ഷൻ. കെ.എം. ദീപക്, സിവിൽ എക്സൈസ് ഓഫീസർ ശരത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ ജസ്ന പി. ക്ലമന്റ്, എക്സൈസ് ഡ്രൈവർ പ്രദീപൻ എന്നിവർ ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0