ഇനി ടവറില്ലാതെയും കവറേജ് ; പുത്തൻ സംവിധാനങ്ങളുമായി BSNL... #bsnl


അനുദിനം ഉപയോക്താക്കളെ ഞെട്ടിക്കുകയാണ് BSNL. രാജ്യമൊട്ടാകെ 4G സേവനം വ്യാപിപ്പിക്കുന്നതിനിടെ മറ്റൊരു സന്തോഷ വാർത്തയുമായി കമ്പനി. സിം മാറ്റാതെ തന്നെ സേവനങ്ങള്‍‌ ആസ്വദിക്കാൻ കഴിയുന്ന 'യൂണിവേഴ്‌സല്‍ സിം' (USIM) പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്‌എൻഎല്‍. 

സാമ്പത്തിക സേവന കമ്പനിയായ പൈറോ ഹോള്‍ഡിംഗ്‌സുമായി സഹകരിച്ചാണ് USIM പ്ലാറ്റ്ഫോം യാഥാർത്ഥ്യമാക്കിയത്. ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങളില്ലാതെ ഉപയോക്താക്കള്‍ക്ക് കവറേജ് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. 

രാജ്യത്ത് എവിടെ നിന്നും സിം മാറ്റാം. കവറേജില്ലാത്ത കുഗ്രാമങ്ങളില്‍ പോലും ഇനി വളരെ എളുപ്പത്തില്‍ റേഞ്ചെത്തുമെന്ന് സാരം. 

കേബിളോ മറ്റ് ലോക്കല്‍ കണക്ഷനോ സെല്ലുലാർ നെറ്റ്‌വർക്കോ ആവശ്യമില്ലാതെ വയർലെസായി കവറേജ് നല്‍കുന്ന ഓവർ-ദ-എയർ‌ (OTA) സംവിധാനവും സജ്ജമാക്കും. 

4G-യും ഭാവിയില്‍ 5ജി-യും സുഗമമായി ലഭിക്കാൻ ഒടിഎ സാങ്കേതികവിദ്യ സഹായിക്കും. നേരിട്ട് 4G, 5G നെറ്റ്‌വർക്കുകളിലേക്ക് സിം അപ്‌ഗ്രേഡ് ചെയ്യാനുള്ള സംവിധാനമാണിത്. ഒക്ടോബർ അവസാനത്തോടെ 4G സേവനങ്ങള്‍ക്കായി 80,000 ടവറുകളും 2025 മാർച്ചോടെ ബാക്കി 21,000 ടവറുകളും സ്ഥാപിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു. ടാറ്റയുമായി സഹകരിച്ചാണ് ബിഎസ്‌എൻഎല്‍ ടവറുകള്‍ സ്ഥാപിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0