കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജിലെ യുവ വനിതാ ഡോക്ടർ അതിക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഡോക്ടര്‍മാരുടെ പണിമുടക്ക്.
ശനിയാഴ്ച രാവിലെ 6 മുതൽ ഞായറാഴ്ച രാവിലെ 6 മണി വരെയാണ് പണിമുടക്ക്.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി ഒ പികൾ ബഹിഷ്കരിക്കുമെന്ന് ഐ എം എ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. അത്യാഹിത വിഭാഗങ്ങൾ പ്രവര്‍ത്തിക്കും.
അവശ്യ സർവീസുകൾ ഒഴികെയുള്ള മറ്റ് ദൈനം ദിന പ്രവർത്തനങ്ങളിൽ നിന്നും ഡോക്ടർമാർ വിട്ടു നിൽക്കും.