• ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വിടാമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം
ചെയ്ത് നിർമ്മാതാവ് സജിമോൻ പാറയിലും നടി രഞ്ജിനിയും സമർപ്പിച്ച അപ്പീൽ
ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും.
• നൂതന പ്രചാരണ
പ്രവർത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ
ട്രാവൽ അസോസിയേഷന്റെ 2024ലെ സുവർണ പുരസ്കാരം കേരള ടൂറിസത്തിന്
സമ്മാനിച്ചു.
• കെഎസ്ആർടിസിയ്ക്ക്
സംസ്ഥാന സർക്കാർ 72.23 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ
ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിന് കോർപറേഷൻ എടുത്ത വായ്‌പയുടെ
തിരിച്ചടവിനായാണ് നൽകിയത്.
• ഹേമ കമ്മിറ്റി
റിപ്പോർട്ടിൽ ലൈംഗിക അതിക്രമ പരാമർശമുള്ള എല്ലാവരുടേയും പേര്
പുറത്തുവരണമെന്ന് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക).
• വിമർശിക്കുന്നവരെ
അടിച്ചമർത്താനും പുകഴ്‌ത്തുന്നവർക്ക് പാരിതോഷികം നൽകാനും ഉത്തർപ്രദേശ്
സർക്കാർ പുതിയ സമൂഹമാധ്യമ നയം കൊണ്ടുവന്നു. സർക്കാർ പരിപാടികൾ സമൂഹമാധ്യമം
വഴി പ്രോത്സാഹിപ്പിക്കുന്നവർക്ക് മാസം എട്ട് ലക്ഷം രൂപ വരെ നൽകും. സർക്കാരിനെ വിമർശിച്ചാൽ ‘രാജ്യദ്രോഹകുറ്റം’ ചുമത്തി ജീവപര്യന്തം ജയിലിലടയ്ക്കാനും ഇതിൽ വകുപ്പുണ്ട്.
• രാജ്യത്തെ സ്ത്രീസുരക്ഷ അങ്ങേയറ്റം ആശങ്കാജനകമാണെന്ന് രാഷ്ട്രപതി ദ്രൗപദി
മുര്‍മു. സമകാലിക സംഭവങ്ങള്‍ അടയാളപ്പെടുത്തി സ്ത്രീകൾക്കെതിരെ നടക്കുന്ന
ക്രൂരതകളില്‍ വല്ലാത്ത വേദന തോന്നുന്നതായും രാജ്യം ഉണരണമെന്നും രാഷ്ട്രപതി
ആവശ്യപ്പെട്ടു.
• ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങളെ തുടർന്ന് ചലച്ചിത്ര
പ്രവർത്തകർക്കെതിരായ പീഡനവുമായി ബന്ധപ്പെട്ട് പൊലീസിന് ഇതുവരെ ലഭിച്ചത് 20
പരാതികൾ.