കൊൽക്കത്തയിൽ ഡോക്ടറുടെ കൊലപാതകം ഭയപ്പെടുത്തുന്നതായി പ്രസിഡൻ്റ് ദ്രൗപതി മുർമു പറഞ്ഞു. സമൂഹം സത്യസന്ധവും നിഷ്പക്ഷവുമായ ആത്മപരിശോധന നടത്തേണ്ട സമയമാണിതെന്നും പെൺമക്കൾക്കും സഹോദരിമാർക്കും എതിരായ ഇത്തരം കുറ്റകൃത്യങ്ങൾ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും പ്രസിഡൻ്റ് ദ്രൗപതി മുർമു പറഞ്ഞു.
കൊൽക്കത്തയിൽ വിദ്യാർത്ഥികളും ഡോക്ടർമാരും പ്രതിഷേധിക്കുമ്പോൾ ക്രിമിനലുകൾ മറ്റിടങ്ങളിൽ ഒളിച്ചിരിക്കുന്നുണ്ട്. നിർഭയക്ക് പിന്നാലെ രാജ്യത്തെ ഞെട്ടിച്ച മറ്റൊരു സംഭവം കൂടി കൊൽക്കത്തയിൽ സംഭവിച്ചു, 12 വർഷത്തിനപ്പുറം മനുഷ്യൻ പാഠം പഠിച്ചിട്ടില്ലെന്ന് ദ്രൗപതി മുർമു പറഞ്ഞു.