ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 27 ആഗസ്റ്റ് 2024 - #NewsHeadlinesToday

• ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി മാര്‍ക്ക് ചെയ്ത സ്ഥലത്ത് നേവി വീണ്ടും സോണാര്‍ പരിശോധന നടത്തി.

• സംവിധായകന്‍ രഞ്ജിത്തിനെതിരെ പരാതി നല്‍കി ബംഗാളി അഭിനേത്രി ശ്രീലേഖ മിത്ര. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. തന്നോട് രഞ്ജിത് മോശമായി പെരുമാറിയെന്ന് ശ്രീലേഖ മിത്ര വെളിപ്പെടുത്തിയിരുന്നു.

• ഓണമടുത്തിട്ടും സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കാതെ റെയിൽവേ. പ്രധാന ട്രെയിനുകളിൽ ടിക്കറ്റ്‌ വെയിറ്റിങ് ലിസ്റ്റ് നൂറിന് മുകളിലായി. ബുക്കിങ്‌ തുടങ്ങി ദിവസങ്ങൾ‌ക്കകം സ്ലീപ്പർ ടിക്കറ്റുകളും എസി ടിക്കറ്റുകളും തീർന്നു.

• ക്ഷേമ മന്ദിരങ്ങളിലെ കുട്ടികൾക്ക് ബിരുദ കോഴ്സ്‌ പ്രവേശനത്തിന്‌ സംവരണം ഏർപ്പെടുത്തുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു.

• ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി ആഘോഷിച്ച്‌ ആയിരങ്ങൾ. ക്ഷേത്രത്തിൽ രാവിലെയും വൈകിട്ടും കാഴ്ചശീവേലിയുണ്ടായി. രാവിലെ കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിലും വൈകീട്ട്‌ തിരുവല്ല രാധാകൃഷ്ണന്റെ നേതൃത്വത്തിലുമുള്ള മേളം അകമ്പടിയായി.

• സിനിമാ മേഖലയിലെ ചൂഷണത്തെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം നാളെ യോഗം ചേരും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും അന്വേഷണ പരിധിയിലുണ്ട്. കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരെ അന്വേഷണ സംഘം കാണും.

• ഉരുൾപൊട്ടൽ ഉണ്ടായ കോഴിക്കോട് വിലങ്ങാട് പുഴയിൽ മലവെള്ളപ്പാച്ചിൽ. രാത്രി പെയ്ത ശക്തമായ മഴയിൽ പുഴയിലെ ജലനിരപ്പ് ഉയർന്നു.

• സ്വകാര്യ കമ്പനിയായ സ്പേസ് എക്സ് നടത്തുന്ന ആദ്യ സ്പേസ് വോക് ദൗത്യ സംഘത്തിന്റെ പേടകം
 ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്നു രാവിലെ കുതിച്ചുയരും.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0