ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 21 ആഗസ്റ്റ് 2024 - #NewsHeadlinesToday

• കൊല്‍ക്കത്ത സംഭവത്തില്‍ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ മുന്‍ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷിനു നോട്ടീസ് അയച്ച് പൊലീസ്. ഇരയുടെ പേര് വെളിപ്പെടുത്തിയതിനാണ് നോട്ടീസ്.

• കഴക്കൂട്ടത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളികളുടെ മകളെ കാണാനില്ലെന്ന് പരാതി. അസം സ്വദേശി അൻവർ ഹുസൈന്റെ മകളായ തസ്മിത് തംസുംനെയാണ് ചൊവ്വ രാവിലെ പത്തോടെ കാണാതായത്.

• ഐഎസ്‌ആർഒയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ പറക്കൽ ഡിസംബറിൽ. ഇതിനായുള്ള ക്രൂ എസ്‌കേപ്പ്‌ സംവിധാനം ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽ എത്തിച്ചു.

• ഏകരക്ഷിതാവിനും (സിംഗിൾ പേരന്റ്‌) ഇനി കുട്ടികളെ ദത്തെടുക്കാൻ കഴിയുംവിധം ഫോസ്റ്റർ കെയർ മാർഗനിർദേശങ്ങൾ വിപുലമാക്കി വനിതാ ശിശുക്ഷേമ മന്ത്രാലയം.

• ഓണക്കാലത്ത് കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഓണച്ചന്തകള്‍ സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ.

• സംസ്ഥാനത്തെ എഎവൈ റേഷൻകാർഡ് ഉടമകൾക്ക് ഈ വർഷവും പതിമൂന്നിനം ഭക്ഷ്യോല്പന്നങ്ങൾ അടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

• രാജ്യത്തെ ബാങ്കുകളുടെ കടമെടുപ്പിൽ വലിയ വർധന. ജൂലായ് 26 വരെയുള്ള ആർ.ബി.ഐ.യുടെ കണക്കനുസരിച്ച് ബാങ്കുകളുടെ മൊത്തം കടമെടുപ്പ് 9.32 ലക്ഷം കോടി രൂപയിലെത്തി.

• ബംഗ്ലാദേശിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് വനിതാ ടി20 ലോകകപ്പ് യു.എ.ഇ.യിലേക്ക് മാറ്റി. ഐ.സി.സി. ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0