പതിനെട്ടുകാരനെ ലിംഗമാറ്റം നടത്തി ലൈംഗികത്തൊഴിലിനിറങ്ങാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ ബെംഗളൂരുവില്‍ അഞ്ച് ട്രാന്‍സ്‌ജന്‍ഡർമാർക്കെതിരേ പോലീസ് കേസെടുത്തു. ചിത്ര, അശ്വിനി, കാജല്‍, പ്രീതി, മുഗില എന്നിവരുടെ പേരിലാണ് പുലികേശിനഗര്‍ പോലീസ് കേസെടുത്തത്.
നഗരത്തിലെ ചായക്കടയില്‍ ജോലിചെയ്യുന്ന യുവാവാണ് അതിക്രമത്തിനിരയായത്. സംഘത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ട യുവാവ് പോലീസ് സ്റ്റേഷനിലെത്തി മൊഴിനല്‍കുകയായിരുന്നു. തുടര്‍ന്ന് അഞ്ചുപേരും ഒളിവില്‍പോയി. ഇവരെ പിടികൂടാന്‍ ശ്രമം നടത്തുന്നതായി പോലീസ് അറിയിച്ചു.