ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 12 ആഗസ്റ്റ് 2024 - #NewsHeadlinesToday


• പാരീസ് ഒളിംപിക്‌സില്‍ അമേരിക്ക ഓവറോള്‍ ചാമ്പ്യന്മാര്‍. ചൈനയും അമേരിക്കയും 40 സ്വര്‍ണം വീതം നേടി. സ്വര്‍ണ നേട്ടത്തില്‍ ഇരു രാജ്യവും ഒപ്പത്തിനൊപ്പം ആണെങ്കിലും വെള്ളി മെഡല്‍ കൂടുതലുള്ളതാണ് അമേരിക്കയെ തുണച്ചത്.

• മുണ്ടക്കൈ ദുരന്തത്തിൽ ഞായറാഴ്ച നടത്തിയ തിരച്ചിലിൽ മൂന്നു ശരീരഭാഗങ്ങൾ കണ്ടെത്തി. പരപ്പൻപാറയിൽ നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്.

• നെല്ല്‌ സംഭരണത്തിന്‌ സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.

• വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് കാരണം കനത്ത മഴയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട്.

• അദാനി ഗ്രൂപ്പിന്റെ ഷെല്‍ കമ്പനികളില്‍ നിക്ഷേപ പങ്കാളിത്തമുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം നിഷേധിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍പഴ്‌സന്‍ മാധബി പുരി ബുച്ച്.

• സംസ്ഥാനത്ത്‌ ആന സങ്കേതങ്ങളിലെ 10 വയസ്സിനുതാഴെയുള്ള കാട്ടാനകളുടെ അസ്വാഭാവിക മരണനിരക്ക് കൂടുന്നതായി വനംവകുപ്പിന്റെ സെൻസസ് റിപ്പോർട്ട്.

• കേരള ഹൈഡൽ ടൂറിസം സെന്റർ പൂർണമായും ഓൺലൈൻ ബുക്കിങ്ങിലേക്ക്‌. തിങ്കളാഴ്‌ച മുതൽ ബോട്ടിങ്ങിനെത്തുന്നവർക്ക്‌ www.keralahydeltourism.com വെബ്‌സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. എൻട്രൻസ് ഫീസുമടയ്‌ക്കാം.

• പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ധാക്കയിലെ വസതിയിൽ നിന്ന് പലായനം ചെയ്യുന്നതിനുമുമ്പ്, രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ ഷേഖ് ഹസീന തയ്യാറാക്കിയ പ്രസംഗത്തിലെ വിവരങ്ങള്‍ പുറത്ത്. രാജ്യത്ത് നടന്ന സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ അമേരിക്കയാണെന്ന് ഹസീന കുറ്റപ്പെടുത്തി.

• നാഷണൽ ഹെറാൾഡ് കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യും. ഇതിനായി ഇഡി വീണ്ടും സമൻസ് നൽകും.

• സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0