• ദുരന്തബാധിതരായി കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ സമഗ്ര പാക്കേജ് നടപ്പിലാക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ.
• വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്ടമായ മുഴുവൻ രേഖകളും ലഭ്യമാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി എം ബി രാജേഷ്.
• ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന രാജിവെച്ചു. സഹോദരിക്കൊപ്പം ഇവർ ഇന്ത്യയിലെത്തി. നിലവിൽ രാജ്യത്ത് അനിശ്ചിത കാലത്തേക്ക്
കർഫ്യു ഏർപ്പെടുത്തിയിരിക്കുകയാണ്.
• വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര
മന്ത്രിസഭ ഉപസമിതി യോഗം വിളിച്ച് മുഖ്യമന്ത്രി. വയനാട്ടിൽ തുടരുന്ന നാലംഗ
മന്ത്രി തല ഉപസമിതിയുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചു ചേർത്തത്.
• സംസ്ഥാനത്തെ വ്യവസായ
പാർക്കുകളിലെ വസ്തു നികുതി പിരിവ് തദ്ദേശ സ്ഥാപനങ്ങൾ താൽക്കാലികമായി
നിർത്തും. ഇതുസംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
• തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച മൂന്ന് യുവാക്കളുടെ ആരോഗ്യനില തൃപ്തികരം എന്ന് ആരോഗ്യവകുപ്പ്.
• വയനാട് ദുരന്ത വ്യാപ്തി ഒഴിയുന്നതിന് മുൻപേ അനുമതി കൂടാതെ ഭൂമി ഖനനം ചെയ്യാമെന്ന വിചിത്ര
ഉത്തരവ് പുതുക്കിയിറക്കിയ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന
മന്ത്രാലയത്തിന്റെ തീരുമാനം വിവാദമായി.