• വയനാട് ഉരുള്‍പൊട്ടലില്‍ ഇതുവരെ 282 മരണം റിപ്പോർട്ട് ചെയ്തു. 195 പേർ ചികിത്സയിലാണ്.
ഇരുന്നൂറിലധികംപേരെ കാണാതായി.• ജില്ലയില്‍ ഉരുള്‍പൊട്ടിയതുമായി ബന്ധപ്പെട്ട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷിയോഗം ചേരും.
• സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ
മുന്നറിയിപ്പ്. അതിശക്തമായ മഴയെ തുടര്‍ന്ന് ഇന്ന് 9 ജില്ലകളില്‍ യെല്ലോ
അലേര്‍ട്ട് പ്രഖ്യാപിച്ചു.
• കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ പത്ത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
• മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത. നാല്
ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ,
കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ സാധ്യത മുന്നറിയിപ്പുള്ളത്.
• വയനാട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിൽ ജോൺ
ബ്രിട്ടാസ് എംപി. 2018ലെ പ്രളയത്തിൽ
കേന്ദ്ര സർക്കാർ നൽകിയ സഹായത്തിനു പണം ആവശ്യപ്പെട്ടു. ഇത്തവണ അത്തരം
കാര്യങ്ങൾ ഉണ്ടാകരുതെന്നും ജോൺ ബ്രിട്ടാസ് എംപി.
• സംസ്ഥാനത്ത് 3,87,591
വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനം നേടിയെന്ന് മന്ത്രി വി ശിവൻകുട്ടി. രണ്ടാം
സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷവും 25,742 മെറിറ്റ് സീറ്റുകൾ
ഒഴിവുണ്ട്.
• രക്ഷപെട്ടു വരുന്നവർക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാൻ ചൂരൽമലയിലെ
കൺട്രോൾ റൂം കേന്ദ്രീകരിച്ച് ഓക്സിജൻ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ പോയിന്റ്
സൗകര്യമൊരുക്കാൻ ബുധനാഴ്ച രാവിലെ വയനാട് കലക്ടറേറ്റിൽ ചേർന്ന മന്ത്രിതല
യോഗത്തിൽ തീരുമാനം.