കാസർഗോഡ് പഞ്ചിക്കലിൽ സ്കൂൾ വരാന്തയിൽ നവവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ.എസ് വി എ യു പി സ്കൂളിലെ വരാന്തയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരമാണ് കുട്ടിയെ സ്കൂൾ വരാന്തയിൽ നിന്നും കിട്ടിയത്. ആരാണ് കുട്ടിയെ അവിടെ എത്തിച്ചതെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.