നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഉടനീളം ഊര്‍ജിതമായി തുടരുകയാണ. കേന്ദ്രസംഘം ഇന്നലെ രാത്രിയോടെ കോഴിക്കോട് എത്തി.പൂനെ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൊബൈല്‍ ലാബ് ഇന്ന് വൈകിട്ട് കോഴിക്കോട് എത്തും.ഇത് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ സഹായകമാകും.ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു.
മരിച്ച കുട്ടിയുടെ ബന്ധുക്കളുടെ സാമ്പിളുകളും ഇന്ന് പരിശോധിക്കും. 14 കാരന്റെ പുതിയ റൂട്ട് പുറത്തുവിട്ടു. ഈ കോണ്‍ടാക്ടുകള്‍ ശേഖരിച്ച് വരികയാണ്. കുട്ടിയും സുഹൃത്തുക്കളും കാട്ടാമ്പഴങ്ങ പറിച്ച് കഴിച്ചതായി ആരോഗ്യമന്ത്രി സ്ഥിരീകരിച്ചു. ഇതില്‍ നിന്നാണോ നിപ്പ സ്ഥിരീകരിച്ചതെന്നകാര്യം പരിശോധിച്ച് വരികയാണ്.മേഖലയില്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധന തുടരുകയാണ്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.