• സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.
• ശക്തമായ മഴയിലും മണ്ണിടിച്ചിലിലും റെയിൽവേ ട്രാക്കിൽ മണ്ണും വെള്ളവും നിറഞ്ഞ് ട്രെയിൻ ഗതാഗതം താളംതെറ്റി. നിരവധി ട്രെയിനുകൾ പൂർണമായും ഭാഗികമായും റദ്ദാക്കി.
• വയനാട് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും തുടര്‍നടപടികള്‍
ചര്‍ച്ച ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍
ഉന്നതതല യോഗം ചേര്‍ന്നു.
• വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നല്‍കുവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാൻ പൊതു ജനങ്ങളോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
• രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുന്നതിനടക്കം നടപടികൾ സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിന് ഹൈകോടതിയുടെ കർശന നിർദ്ദേശം.
• ശ്രീലങ്കക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക്. മൂന്നാമത്തെ മത്സരം സൂപ്പർ ഓവറിൽ ജയിച്ചു. സ്‌കോർ: ഇന്ത്യ 137/9, ലങ്ക137/8.
• കാലവര്‍ഷത്തിന്റെ സംഹാരതാണ്ഡവത്തില്‍ വയനാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ
രേഖപ്പെടുത്തിയത് റെക്കോഡ് മഴ. തിങ്കളാഴ്ച രാവിലെ 8.30 മുതൽ ഇന്നലെ രാവിലെ
8.30വരെയുള്ള കണക്കാണിത്.
• വയനാട്ടിലെ ദുരന്തത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ രാഹുൽ ഗാന്ധിയും
പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും
മോശം കാലാവസ്ഥയെ തുടർന്ന് ഇരുവരും യാത്ര മാറ്റിവച്ചു.