• വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് ബുധൻ രാത്രിയോടെ ആദ്യ ചരക്കുകപ്പൽ നങ്കൂരമിടും. ലോകത്തിലെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെർസ്‌കിന്റെ മദര്‍ഷിപ്പായ സാൻ ഫെർനാണ്ടോയാണ് ആദ്യം എത്തുക.
• ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍
നിയമിക്കപ്പെട്ടു. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം
പുറത്തുവിട്ടത്.
• ത്രിപുരയിൽ ആശങ്കാജനകമായ നിലയിൽ വിദ്യാർഥികൾക്കിടയിൽ എയ്‌ഡ്‌സ് വ്യാപിക്കുന്നു. 47 കുട്ടികൾ എയ്‌ഡ്‌സ് ബാധിച്ച് മരിച്ചെന്നും, 828 കുട്ടികൾക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചെന്നും സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റി അറിയിച്ചു.
• മൊബൈൽ ഫോണിലും ഇന്റർനെറ്റിലും ‘കുടുങ്ങിയ’ 385 കുട്ടികൾക്ക് രക്ഷകനായി പൊലീസിന്റെ ‘ഡി ഡാഡ്’.
• ഇന്ത്യ-റഷ്യ ഉഭയകക്ഷി വ്യാപാരം 2030 ഓടെ 8.35 ലക്ഷം കോടി രൂപയായി ഉയർത്തും. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ധാരണ.
• ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യുജി) ചോദ്യപേപ്പർ കുംഭകോണത്തിൽ ബിഹാറിൽ രണ്ടുപേർ കൂടി സിബിഐ പിടിയിൽ.
• പതഞ്ജലി ആയുർവേദ കമ്പനിയുടെ തെറ്റിദ്ധാരണാജനകമായ മുഴുവൻ പരസ്യങ്ങളും സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കണമെന്ന് സുപ്രീംകോടതി.
• ഉക്രയ്നിലെയും ഗാസയിലെയും യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ നിലപാടു ശക്തമാക്കണമെന്ന് അപേക്ഷിച്ച് ഫ്രാൻസിസ് മാർപാപ്പ.
• നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച
സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ്
മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.