നവവധുവിന് ഭർതൃവീട്ടിൽ ഭർത്താവിന്റെ ക്രൂര പീഡനം;കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു... #Crime_News


 

മലപ്പുറം വേങ്ങരയിൽ നവവധുവിന് ഭർതൃവീട്ടിൽ ഭർത്താവിന്റെ ക്രൂര പീഡനമെന്ന് പരാതി.വേങ്ങര സ്വദേശിയായ ഭർത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മർദിച്ചു എന്നാണ് പരാതി. വിവാഹം കഴിഞ്ഞു ആറാം ദിവസം മുതൽ തന്നെ മൊബൈൽ ഫോൺ ചാർജർ വയർ ഉപയോഗിച്ചും കൈകൊണ്ടും ക്രൂരമായി മർദിച്ചുവെന്നും മർദനത്തിൽ കേൾവി ശക്തി തകരാറിലായെന്നും പരാതിയിൽ പറയുന്നു.

ശരീരമാസകലം മുറിവുകൾ ഉണ്ടായെന്നും കൈക്ക് പൊട്ടൽ സംഭവിച്ചുവെന്നും പെൺകുട്ടി പരാതിയിൽ ആരോപിക്കുന്നു. സംശയവും ,കൂടുതൽ സ്ത്രീധനവും ആവശ്യപ്പെട്ടാണ് മർദിച്ചതെന്നും പെൺകുട്ടി പറയുന്നു. ഭർത്താവ് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയെന്നും മർദനവിവരം പുറത്ത് പറഞ്ഞാൽ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി ആരോപിക്കുന്നു.

2024 മെയ് 2 ന് ആയിരുന്നു വിവാഹം.മർദനം രൂക്ഷമായപ്പോൾ മെയ് 22 ന് സ്വന്തം വീട്ടിലേക്ക് മടങ്ങി.
മെയ് 23 ന് പൊലീസിൽ പരാതി നൽകി. കേസിൽ ഭർത്താവ് മുഹമ്മദ് ഫായിസ് ഒന്നാം പ്രതിയും ഭർതൃ പിതാവും മാതാവും രണ്ടും മൂന്നും പ്രതികൾ ആണ്. മലപ്പുറം വനിത പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് നിലവിൽ അന്വേഷിക്കുന്നത് വേങ്ങര പൊലിസാണ്.

പൊലീസ് പ്രതിയെ പിടികൂടുന്നില്ല എന്നാണ് കുടുംബത്തിന്റെ പരാതി. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടി പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചു.

MALAYORAM NEWS is licensed under CC BY 4.0