ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 07 ജൂലൈ 2024 - #NewsHeadlinesToday

• നീറ്റ് യുജി കൗണ്‍സിലിങ്ങ് ജൂലൈ മൂന്നാം വാരത്തിനുശേഷമായിരിക്കുമെന്നും തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം.

• കുവൈറ്റിലെ ഫര്‍വാനിയയില്‍ പാര്‍പ്പിട മേഖലയില്‍ ഉണ്ടായ അഗ്‌നി ബാധയില്‍ സിറിയൻ വംശജരായ അഞ്ചു പേര്‍ മരിച്ചു.

• കേരളത്തിന്റെ ഡിജിറ്റൽ വിദ്യാഭ്യാസ സംവിധാനം ആഗോള മാതൃകയെന്ന് യുനിസെഫ് പഠനം.

• ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നാലുഭീകരരെ വധിച്ചെന്ന് റിപ്പോര്‍ട്ട്. നാലു ഭീകരന്മാര്‍ പ്രദേശത്ത് മറഞ്ഞിരിക്കുകയാണ്.

• സംസ്ഥാന സർക്കാരിന്റെ പൊതുസ്വകാര്യ പങ്കാളിത്ത കമ്പനിയായ ഇൻകെൽ ലിമിറ്റഡ്‌ തുടർച്ചയായ രണ്ടാം വർഷവും വൻലാഭം നേടി.

• കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസം അവസാനം 20 കോടി രൂപ നല്‍കിയിരുന്നു.

• സ്വിറ്റ്‌സർലൻഡിനെ ഷൂട്ടൗട്ടിൽ തോൽപിച്ച്‌ ഇംഗ്ലണ്ടും, തുർക്കിയെ കീഴടക്കി നെതർലൻഡ്‌സും യൂറോ കപ്പ്‌ ഫുട്ബോൾ സെമിയിൽ കടന്നു.

• രാജ്യത്ത്‌ സവാള, ഉരുളക്കിഴങ്ങ്‌, തക്കാളി വില കുതിച്ചുയരുന്നു. വീടുകളിൽ പാചകത്തിന്‌ 10 ശതമാനം ചെലവേറുമെന്ന്‌ റേറ്റിങ് ഏജൻസിയായ ‘ക്രിസിൽ’ റിപ്പോർട്ട്‌ ചെയ്‌തു.

• ബ്രിട്ടനിലേക്കെത്തുന്ന അഭയാർഥികളെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക്‌ മാറ്റിപ്പാർപ്പിക്കാനുള്ള മുൻ സർക്കാരിന്റെ നടപടിയുമായി മുന്നോട്ടുപോകില്ലെന്ന്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി കെയ്‌ർ സ്‌റ്റാർമർ.

• പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന് സന്ദർശനത്തിനായി ഇന്ന് യാത്ര പുറപ്പെടും. ഞായറാഴ്ച രാവിലെ ഡൽഹിയിൽ നിന്നും മോസ്കോയിലേക്കാണ് യാത്ര പുറപ്പെടുക.

• കള്ളക്കുറിച്ചിയിലെ വിഷമദ്യദുരന്തത്തില്‍ മരിച്ചവര്‍ക്ക് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതിനെതിരെ മദ്രാസ് ഹൈക്കോടതി.

• രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ജൂണില്‍ എട്ടുമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 9.2 ശതമാനത്തിലെത്തി. മുന്‍മാസം ഇത് ഏഴു ശതമാനമായിരുന്നു.

• സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 13 റണ്‍സിന്‍റെ തോല്‍വി.

• സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.MALAYORAM NEWS is licensed under CC BY 4.0