ഇന്നലെ മാത്രം പനി ബാധിച്ച രോഗികളുടെ എണ്ണം 11,438 ആണ്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍. 2159 പേരാണ് മലപ്പുറം ജില്ലയില്‍ പനി ബാധിതരായത്. പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും പനി ബാധിതരുടെ എണ്ണം ആയിരത്തിന് മുകളിലാണ്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം കൂടുമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. മൂന്നു മരണവും പനിബാധിച്ച് ഇന്നലെ ഉണ്ടായി.
സാധാരണ പനിക്കൊപ്പം ഡെങ്കിയും എലിപ്പനിയും മഞ്ഞപ്പിത്തവും ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. ഡെങ്കി ലക്ഷണങ്ങളോടെ 330 പേര്‍ ചികിത്സ തേടിയപ്പോള്‍ 109 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം ഡെങ്കി കേസുകളുടെ വ്യാപനം കൂടുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുദിവസമായി രോഗികളുടെ കണക്ക് സംബന്ധിച്ചുള്ള വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. ഇന്ന് രാവിലെയോടെയാണ് മുപ്പതാം തീയതിക്ക് ശേഷമുള്ള രോഗികളുടെ കണക്ക് വെബ്‌സൈറ്റില്‍ നല്‍കിയത്.