സർക്കാർ ഡോക്ടർമാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടി ഉണ്ടാകും; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്... #Veena_George

 

സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നോൺ പ്രാക്ടീസിങ് അലവൻ‍സ് ഡോക്ടർമാർക്ക് നൽകുന്നുണ്ട്. എന്നിട്ടും സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നത് കുറ്റകരമാണ്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ഈ പ്രശ്നം രൂക്ഷമാണ്.

അതുകൊണ്ട് ആലപ്പുഴ മെഡിക്കൽ കോളേജ് ഇനി സംസ്ഥാനത്തിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. ദൈനംദിന കാര്യങ്ങൾ കൃത്യമായ വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർക്ക് പുറത്ത് പ്രാക്ടീസ് നടത്താൻ അനുമതിയില്ല. കുറ്റക്കാരെന്ന് കണ്ടെത്തിയ ഡോക്ടർമാർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് വിജിലൻസ് പരിശോധനയ്ക്കെതിരെ കെജിഎംഒഎ രംഗത്തെത്തി. ഡോക്ടർമാരെ അവഹേളിക്കുന്നുവെന്നാണ് കെജിഎംഒഎ ആരോപിക്കുന്നത്. ഡ്യൂട്ടി സമയത്തിന് പുറത്ത് പ്രാക്ടീസ് നടത്താൻ അനുമതിയുണ്ട്. വീടുകളിൽ കയറിയുള്ള പരിശോധന ഡോക്ടർമാർക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നുവെന്നും കെജിഎംഒഎ ആരോപിച്ചു.

MALAYORAM NEWS is licensed under CC BY 4.0