സിഎസ്‌ഐആർ യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു... #NET


യു.ജി.സി. നെറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷയും മാറ്റിവെച്ചു. ജൂണ്‍ 25 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക്‌സ് പ്രശ്‌നങ്ങളും മൂലമാണ് പരീക്ഷ മാറ്റിവെക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

MALAYORAM NEWS is licensed under CC BY 4.0