ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയതിന് സഹോദരങ്ങൾക്ക് പി.എസ്.സി. ആജീവനാന്ത വിലക്കേർപ്പെടുത്തി... #Kerala_News


 

 ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയതിന് സഹോദരങ്ങൾക്ക് പി.എസ്.സി. ആജീവനാന്ത വിലക്കേർപ്പെടുത്തി. നേമം മണ്ണങ്കൽത്തേരി സ്വദേശികളായ അഖിൽജിത്ത്, അമൽജിത്ത് എന്നിവരെയാണ് പി.എസ്.സി.യുടെ തിരഞ്ഞെടുപ്പ് നടപടികളിൽനിന്നു വിലക്കിയത്.

ജ്യേഷ്ഠനുവേണ്ടി അനുജൻ പരീക്ഷയെഴുതുകയായിരുന്നു. രണ്ടാം ഘട്ട പരീക്ഷയ്ക്കെത്തിയപ്പോൾ ആധാർ അധിഷ്ഠിത പരിശോധനയ്ക്കിടെ അനുജൻ പരീക്ഷാഹാളിൽനിന്ന് ഇറങ്ങിയോടി. പോലീസിന്റെയും പി.എസ്.സി. വിജിലൻസിന്റെയും അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ ശിക്ഷ തീരുമാനിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0