സ്വര്‍ണ്ണ വില വീണ്ടും കൂടി... #Gold_Rate

 


സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി. ഇന്ന് ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന് 70 രൂപ കൂടി 6730 രൂപയിലും പവന് 560 രൂപ കൂടി 53,840 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ സ്വർ‌ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു.

18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 60 രൂപ കൂടി ​5600 രൂപയിലും പവന് 480 രൂപ കൂടി 44800 രൂപയിലുമാണ് വ്യാപാരം. ഒരു ​ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയാണ് ഇന്നത്തെ നിരക്ക്. 1 രൂപയുടെ വർധനവുണ്ടായി. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,660 രൂപയും ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5,540 രൂപയുമായിരുന്നു.

MALAYORAM NEWS is licensed under CC BY 4.0