ഛത്തീസ്ഗഢിൽ എട്ട് മാവോവാദികളെ ഏറ്റുമുട്ടലിൽ വധിച്ചു; ഒരു ജവാന് വീരമൃത്യു... #Chhattisgarh

 


ഛത്തീസ്ഗഢില്‍ എട്ട് മാവോവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചു. ഏറ്റുമുട്ടലിനിടെ ഒരു ജവാനും വീരമൃത്യുവരിച്ചു. രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഛത്തീസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയിലെ അബുജമാദ് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

മൂന്നുദിവസമായി മേഖലയിലെ വിവിധയിടങ്ങളില്‍ മാവോവാദികളുമായി ഏറ്റുമുട്ടല്‍ നടന്നുവരികയായിരുന്നു. ജില്ലാ റിസര്‍വ് ഗാര്‍ഡ്‌സിന്റെയും പ്രത്യേക ദൗത്യസംഘത്തിന്റെയും നേതൃത്വത്തില്‍ നാരായണ്‍പുര്‍, കൊണ്ടഗാവ്, കാങ്കേര്‍, ദന്തേവാഡ എന്നിവിടങ്ങളിലാണ് മാവോവാദികള്‍ക്കെതിരായ സംയുക്ത ഓപ്പറേഷന്‍ നടന്നിരുന്നത്.

ജൂണ്‍ 12-ാം തീയതി മുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചിരുന്നു. പലതവണ ഇരുഭാഗങ്ങളില്‍നിന്നും വെടിവെപ്പുണ്ടായി. ഇതിനിടെയാണ് എട്ട് മാവോവാദികള്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ ഒരു ജവാനും വീരമൃത്യുവരിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0