എൺപത്തിരണ്ടുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ കൃഷ്ണപുരം ചിറക്കടവം അലക്കത്തറ വീട്ടിൽ രമേശി(33)നെ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം രാവിലെ ഒൻപതുമണിക്കാണ് സംഭവം. മക്കൾ ജോലിക്കുപോയ സമയത്താണ് ഇയാൾ വൃദ്ധയെ കടന്നുപിടിച്ചത്.നിലവിളികേട്ട് അയൽക്കാർ ഓടിയെത്തി പ്രതിയെ പിടികൂടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. നേരത്തേയും ഇയാൾക്കെതിരേ സമാനപരാതിയുണ്ട്. 2013-ൽ റെയിൽവേസ്റ്റേഷനുസമീപം പ്രായമായ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇയാൾ ഒരുവർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡുചെയ്തു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.