• പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തിന് വേണ്ടി ആരോഗ്യ
വകുപ്പ് പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ്
മന്ത്രി വീണാ ജോര്‍ജ്.
• ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ 68 റണ്ണിന് കീഴടക്കി ഇന്ത്യ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഫൈനലിൽ കടന്നു.
• 2024ലെ പെന്‍ പിന്റര്‍ പുരസ്‌കാരം അരുന്ധതി റോയിക്ക്. സാഹിത്യ നോബല്‍
സമ്മാന ജേതാവായ നാടകകൃത്ത് ഹരോള്‍ഡ് പിന്ററോടുള്ള ബഹുമാനാര്‍ത്ഥം ഇംഗ്ലീഷ്
പെന്‍ 2009ല്‍ ആരംഭിച്ച വാര്‍ഷിക സാഹിത്യ പുരസ്‌കാരമാണിത്.
• അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനം 2030ൽ അവസാനിപ്പിക്കാൻ നാസ. 480 ടൺ വരുന്ന നിലയത്തെ ഭൗമാന്തരീക്ഷത്തിലെത്തിച്ച് പസഫിക്ക് സമുദ്രത്തിൽ വീഴ്‌ത്തും.
• സംസ്ഥാനത്ത് മില്ലറ്റ് കൃഷി വ്യാപിപ്പിച്ച് എല്ലാ ജില്ലകളിലും മില്ലറ്റ്
കഫേ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഇതിനായി ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റുമായി ധാരണാപത്രം ഒപ്പുവച്ചതായും മന്ത്രി പറഞ്ഞു.
• നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർത്തി നൽകിയെന്ന് സമ്മതിച്ച് പ്രതികൾ.
ഇരുപത്തിയഞ്ചിലേറെ വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ ചോർത്തി നൽകിയെന്നാണ്
പ്രതികളുടെ മൊഴി.
• വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ടിൽ ഫ്ലോട്ടറുകൾ സ്ഥാപിച്ച്
തിരമാലയിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ പദ്ധതിയുമായി സർക്കാർ, ഇതിനായി ഇസ്രയേൽ കമ്പനിയുമായി ധാരണ.