അഞ്ചലില്‍ കെ.എസ്.ആര്‍.ടി.സി ബസും ടെംപോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. വെളിയം സ്വദേശി ഷിബു ആണ് മരിച്ചത്. അപകടത്തില്‍ പത്തിലധികം പേര്‍ക്ക് പരിക്കേറ്റു.
തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസും റബ്ബര്‍ തൈകളുമായി വന്ന ടെംപോയുമാണ് കൂട്ടിയിച്ചത്. ടെംപോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.