ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 23 ജൂൺ 2024 - #NewsHeadlinesToday

• സംസ്ഥാനത്ത് കനത്ത മഴ തുടരും. മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ സാധ്യത നിലനില്‍ക്കുന്നുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്. 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലനില്‍ക്കുന്നുണ്ട്.

• നീറ്റ് പരീക്ഷ ക്രമക്കേട് സിബിഐ അന്വേഷിക്കും. നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ കടുത്ത നടപടി സ്വീകരിക്കാനും സിബിഐയ്ക്ക് നിർദ്ദേശം. സമഗ്രമായ അന്വേഷണത്തിനായി വിദ്യാഭ്യാസ മന്ത്രാലയമാണ് സിബിഐയോട് നിർദേശിച്ചത്.

• ഇന്ത്യയിലെ ആദ്യ യുനെസ്‌കോ സാഹിത്യനഗരമായി കോഴിക്കോടിനെ ഞായറാഴ്‌ച പ്രഖ്യാപിക്കും.

• നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ വരുന്ന നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷനാണ് പരീക്ഷ നടത്തുന്നത്.

• കേരളത്തിനായി 24000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.

• കേരള പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) അമ്പതു വർഷം പൂർത്തിയാക്കുന്നു.

• വിദേശസർവകലാശാലകളിൽ എംബിബിഎസ്‌ പഠിച്ച വിദ്യാർഥികൾക്ക്‌ രണ്ട്‌-മൂന്നുവർഷ  ഇന്റേൺഷിപ്പ്‌ നിർബന്ധമാക്കിയ വിവാദ ഉത്തരവ്‌ തിരുത്തി ദേശീയ മെഡിക്കൽ കമ്മീഷൻ.

• ഇ-കൊമേഴ്‌സ്‌ ഇടപാടുകളിൽ ഉപഭോക്താവിന്റെ സംസ്ഥാനത്തിന്‌ നികുതിവിഹിതം ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കാനുള്ള  ചട്ടഭേദഗതി കൊണ്ടുവരാൻ  ജിഎസ്‌ടി കൗൺസിലിൽ തീരുമാനം.

• ഇന്ത്യയിൽ നിന്ന്‌ തൊഴിലാളികളെ സ്വിറ്റ്‌സർലൻഡിലെത്തിച്ച്‌ തുച്ഛ വേതനം നൽകി തൊഴിൽ പീഡനത്തിനിരയാക്കിയ കേസിൽ ബഹുരാഷ്‌ട്ര കമ്പനിയായ ഹിന്ദുജ ഗ്രൂപ്പ്‌ ഉടമയും കുടുംബാംഗങ്ങളുമായ 4 പേർക്ക്‌ ജയിൽ ശിക്ഷ.

• യൂറോ കപ്പില്‍ ഗ്രൂപ്പ് എഫിലെ രണ്ടാം മത്സരത്തില്‍ പോര്‍ച്ചുഗല്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തുര്‍ക്കിയെ തറപറ്റിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കി.

• ചമ്പക്കുളം മൂലം വള്ളംകളിയിൽ വലിയ ദിവാൻജി ചുണ്ടൻ ജേതാക്കൾ. ആലപ്പുഴ ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ ചുണ്ടനാണ് രാജപ്രമുഖൻ ട്രോഫി. നടുഭാഗം ചുണ്ടൻ രണ്ടാമത്.
MALAYORAM NEWS is licensed under CC BY 4.0