ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 17 ജൂൺ 2024 #NewsHeadlines

• സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ എറണാകുളം തൃശൂര്‍ മലപ്പുറം കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.

• ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എന്‍ ചന്ദ്രബാബു നായിഡുവിന്റെ സ്ഥാനാര്‍ത്ഥിയെ ഇന്ത്യ സഖ്യം പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് ശിവസേനയുബിടി നേതാവ് സഞ്ജയ് റാവത്ത്.

• ‌‌‌തോട്ടംഭൂമി ഉൾപ്പെടെ കേരള ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് അനുവദിച്ച ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ ഭൂപരിധിയിൽ ഇളവുണ്ടാവില്ലെന്ന് റവന്യു വകുപ്പിന്റെ ഉത്തരവ്‌.

• ട്രയൽ റണ്ണിന് സജ്ജമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഈ മാസം തന്നെ ട്രയൽ റൺ ആരംഭിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

• ട്രെയിന്‍ യാത്ര തന്നെ അപകടത്തിലാക്കുന്ന തരത്തില്‍, സര്‍വീസ് ആരംഭിക്കുന്നതും അവസാനിക്കുന്നതിനും ഇടയിലുള്ള പല പോയിന്റുകളിലും വേഗത നിയന്ത്രണം ട്രെയിന്‍ ഡ്രൈവര്‍മാര്‍ ലംഘിക്കുന്നതിനുള്ള കാരണം കണ്ടെത്താന്‍ കമ്മിറ്റി രൂപീകരിച്ച് ഇന്ത്യന്‍ റെയില്‍വേ.

• നാൽപ്പത്തെട്ട്‌ മണിക്കൂറിൽ മനുഷ്യരെ കൊല്ലാൻ ശേഷിയുള്ള ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ജപ്പാനിൽ പടരുന്നതായി റിപ്പോർട്ട്‌. മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയുണ്ടാക്കുന്ന സ്‌ട്രെപ്‌റ്റോകോക്കൽ ടോക്സിക്‌ ഷോക്ക്‌ സിൻഡ്രോമാണ്‌ പടരുന്നത്.

• അട്ടിമറി സൂചന പുറത്തുവന്നതോടെ ഇലക്‌ട്രോണിക്‌ വോട്ടിങ്‌ യന്ത്രത്തിന്റെ ആധികാരികത ചോദ്യം ചെയ്‌ത്‌ പ്രതിപക്ഷ നേതാക്കൾ. മുംബൈ സൗത്ത്‌ സെൻട്രൽ ഫലം അട്ടിറമിക്കപ്പെട്ടുവെന്ന്‌ സൂചന നൽകുന്ന റിപ്പോർട്ടാണ് പുറത്തുവന്നത്.

• കേന്ദ്ര സർക്കാർ കൊണ്ടുവന്ന ക്രിമിനല്‍ നിയമഭേദഗതി അടുത്തമാസം ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. രാജ്യത്ത് ആദ്യം മുതല്‍ നിലവിലുണ്ടായിരുന്ന ഇന്ത്യന്‍ പീനല്‍ കോഡ്, കോഡ് ഓഫ് ക്രിമിനല്‍ പ്രോസിജീയര്‍ കോഡ്, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയാണ് രണ്ടാം മോഡി സര്‍ക്കാര്‍ പരിഷ്കരിച്ച് പേര് മാറ്റം നടത്തിയത്.
MALAYORAM NEWS is licensed under CC BY 4.0