ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 16 ജൂൺ 2024 #NewsHeadlines


• തൃശൂരിലും പാലക്കാടും വീണ്ടും നേരിയ ഭൂചലനം. പുലർച്ചെ 3.55 നാണ് തൃശൂരില്‍ ഭൂചലനം അനുഭവപ്പെട്ടത്.

• തൃശൂർ, പാലക്കാട് ജില്ലകളിൽ ശനിയാഴ്ച രാവിലെ  ഭൂചലനം,  പാവറട്ടി വെൺമേനാട് എന്ന സ്ഥലത്താണ് ഉറവിടം. രാവിലെ 8.15 ഓടെയാണ് മൂന്നു മുതൽ നാലു സെക്കൻ്റു വരെ നീണ്ടു നിന്ന ഭൂചലനമുണ്ടായത്.

• വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്‌ കസ്‌റ്റംസ്‌ പോർട്ട്‌ അംഗീകാരമായി. സെക്ഷൻ 7എ പ്രകാരമുള്ള അംഗീകാരമാണ് ലഭിച്ചത്.

• ചൈനയ്ക്കെതിരെ  ഉപരോധ ഭീഷണി മുഴക്കി ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7.

• പ്രധാനമന്ത്രി നരേന്ദ്ര മോദി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി കൂടിക്കാഴ്‌ച നടത്തി. ഇറ്റലിയിൽ നടക്കുന്ന ജി ഏഴ്‌ ഉച്ചകോടിക്കിടെയാണ്‌ കൂടിക്കാഴ്‌ച.

• മണിപ്പൂർ സെക്രട്ടേറിയറ്റിൽ തീപിടുത്തം. തീപിടിച്ചത് മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം. തീയണയ്ക്കാൻ ശ്രമം നടക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

• നീറ്റ് പരീക്ഷാ ക്രമക്കേട് രാജ്യമാകെ വിവാദമായിരിക്കെ, ബിഹാറിൽ പരീക്ഷയിൽ വലിയ തോതിൽ ക്രമക്കേട് നടന്നെന്ന കുറ്റസമ്മത മൊഴി. ചോദ്യപ്പേപ്പര്‍ ചോര്‍ത്തിക്കിട്ടാൻ 30-32 ലക്ഷം രൂപ വരെ ലഭിച്ചെന്നാണ് പ്രതികളുടെ കുറ്റസമ്മത മൊഴി.

• കർണാടകത്തിൽ പെട്രോൾ, ഡീസൽ എന്നിവയുടെ വിൽപ്പനനികുതി സംസ്ഥാന സർക്കാർ വർധിപ്പിച്ചു. പെട്രോളിന് മൂന്നുരൂപയും ഡീസലിന് 3.05 രൂപയും കൂടി 

• യൂറോ കപ്പില്‍ ക്രൊയേഷ്യയെ തകര്‍ത്ത് സ്പെയിന്‍. എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ജയം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0