ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 14 ജൂൺ 2024 #NewsHeadlines

• തൊഴിൽ, വിദ്യാഭ്യാസ രംഗത്ത് ട്രാൻസ്‌ജെൻഡറുകളെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്ന് തമിഴ്‌നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി.

• 25 മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ മരിച്ച കുവൈറ്റ് ദുരന്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് കുവൈറ്റ് ഫയര്‍ ഫോഴ്സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. തീപിടിത്തം ഉണ്ടായത് ഗാര്‍ഡ് റൂമില്‍ നിന്നാണെന്ന് ഫയര്‍ഫോഴ്‌സ് പ്രസ്താവനയില്‍ അറിയിച്ചു.

• കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ മൃതദേഹം വീടുകളിലെത്തിക്കാനുള്ള അടിയന്തര ഇടപെടലിന് നോർക്കയോട് നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

• പാരിസ് ഒളിമ്പിക്സിൽ അർജന്റീന ഫുട്ബാൾ ടീമിനായി കളിക്കാൻ താനില്ലെന്ന് സൂപ്പർ താരം ലയണൽ മെസി. എല്ലാ ടൂർണമെന്റും കളിക്കാനുള്ള പ്രായത്തിലല്ല താനെന്ന് മെസി പറഞ്ഞതായി പരിശീലകൻ.

• രാജ്യത്തെ ആദ്യ ജനറേറ്റീവ് എഐ കോൺക്ലേവ് ജൂലൈ 11,12 തീയതികളിൽ കൊച്ചിയിൽ നടക്കും. സംസ്ഥാന സർക്കാർ ഐബിഎമ്മുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കോൺക്ലേവിന്‌ കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്താണ്‌ വേദിയാകുക.

• നീറ്റ് യുജി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ച 1,563 വിദ്യാർത്ഥികളുടെ സ്കോർ കാർഡുകൾ റദ്ദാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. പരീക്ഷ ക്രമക്കേട് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സർക്കാർ പുതിയ നിലപാട് വ്യക്തമാക്കിയത്.

• ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കുവൈറ്റ് യാത്ര മുടങ്ങി. കേന്ദ്ര സർക്കാർ യാത്രയ്ക്കുള്ള പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കാതിരുന്നതോടെയാണ് മന്ത്രിയുടെ യാത്ര മുടങ്ങിയത്.

• ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഡിയില്‍ ബംഗ്ലാദേശും നെതര്‍ലാന്‍ഡ്‌സും തമ്മില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സിന് തോല്‍വി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0