• കാപ്പാട് കടപ്പുറത്ത് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 17 തിങ്കളാഴ്ച ബലിപെരുന്നാളെന്ന് അറിയിച്ചു.
• നടപ്പാക്കിയ പദ്ധതികളുടെ നേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് പിണറായി സർക്കാരിന്റെ മൂന്ന് വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി.
• അനധികൃതമായി സ്വകാര്യ ക്ലിനിക്ക് നടത്തിയ ഡോക്ടർമാർക്കെതിരെ കർശന നടപടിയുമായി സംസ്ഥാനസർക്കാർ. വകുപ്പുതല നടപടി ആവശ്യപ്പെട്ട് തിങ്കളാഴ്ച വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.
• രോഗികളോട് ആര്‍ദ്രതയോടെയുള്ള പെരുമാറ്റം ചികിത്സയില്‍ പ്രധാനമാണെന്ന്
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവര്‍ക്ക് ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുവാനും അവർ നിർദ്ദേശിച്ചു.
• സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ തുക കൂട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നിലവിലെ സ്ലാബ് സംവിധാനം മാറ്റി, പ്രൈമറിക്കും യു.പി.ക്കും പ്രത്യേകം തുക നൽകുമെന്നു വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
• കർഷക സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ അവഹേളിച്ചതിന് ബോളിവുഡ് നടിയും ബിജെപി നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ കരണത്തടിച്ച
സംഭവത്തിൽ സിഐഎസ്എഫ് വനിതാ കോൺസ്റ്റബിളിനെതിരെ മർദ്ദനത്തിന് കേസെടുത്തു.