ജനങ്ങള്‍ ജാഗ്രത പാലിക്കുക ! കേരളാതീരത്ത് കടല്‍ക്ഷോഭത്തിന് സാധ്യത #Seaattack

 


 കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് റിസർച്ച് സെൻ്റർ അറിയിച്ചു. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും നാളെ പുലർച്ചെ 02.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ മൂലം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര-അന്തരീക്ഷ ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദേശപ്രകാരം ജനങ്ങൾ അപകടമേഖലകളിൽ നിന്ന് വിട്ടുനിൽക്കണം. കടൽത്തീരത്തേക്കുള്ള യാത്രകളും കടലിലെ പ്രവർത്തനങ്ങളും ഒഴിവാക്കുക.

MALAYORAM NEWS is licensed under CC BY 4.0