കൊച്ചിയിലെ നവജാത ശിശുവിന്‍റെ മരണം, പ്രതി അമ്മ തന്നെ ; അമ്മ പീഡനത്തിന് ഇരയായിരുന്നുവെന്ന് കണ്ടെത്തി #Crime_News

 


 കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയുടെ അമ്മയാണ് പീഡനത്തിന് ഇരയായത്. 23 കാരിയായ പെൺകുട്ടിയുടെ മാതാപിതാക്കൾ മകള്‍ ബലാത്സംഗം ചെയ്യപെട്ട കാര്യം അറിഞ്ഞിരുന്നില്ല. കുട്ടിയുടെ കൊലപാതകത്തിൽ മാതാപിതാക്കൾക്ക് പങ്കില്ലെന്നാണ് പോലീസിൻ്റെ നിഗമനം.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ഫ്ലാറ്റിലെ ശുചിമുറിയിലാണ് പെൺകുട്ടി പ്രസവിച്ചത്. തുടർന്ന് കുട്ടിയെ ബെഡ് ഷീറ്റുകൊണ്ട് കഴുത്തിൽ മുറുക്കി ബാല്‍ക്കണിയിൽ നിന്ന് സമീപത്തെ പറമ്പിലേക്ക് എറിഞ്ഞു. എന്നാൽ കുഞ്ഞിൻ്റെ മൃതദേഹം റോഡിൽ വീണു. പെൺകുട്ടി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. പെൺകുട്ടിക്ക് വൈദ്യസഹായം ആവശ്യമാണ്.

നവജാത ശിശുവിനെ ആമസോൺ ഡെലിവറി കവറിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഈ കവറിലെ വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പോലീസിനെ കൊലയാളികളിലേക്ക് നയിച്ചത്. പതിനഞ്ച് വർഷമായി കുടുംബം അവിടെ താമസിച്ചിരുന്നു, എന്നാൽ 20 വയസ്സുള്ള മകൾ ഗർഭിണിയാണെന്ന് അവർക്ക് അറിയില്ലായിരുന്നു.

MALAYORAM NEWS is licensed under CC BY 4.0