ദാരുണം : കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്ക്കന് ദാരുണന്ത്യം... #Obituary
By
News Desk
on
മേയ് 09, 2024
തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം.വാൽപ്പാറ അയർപാടി കോളനിയിലെ രവി (52) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം ബൈക്കിൽ പോകുന്നതിനിടെയാണ് കാട്ടാന ആക്രമണം നടത്തിയത്. വാൽപ്പാറയിൽ തേൻ ശേഖരിച്ച് വിൽപന കഴിഞ്ഞ് രാത്രി മടങ്ങുകയായിരുന്നു രവി. കാട്ടാന വരുന്നത് കണ്ട് സുഹൃത്തുക്കൾ ബൈക്ക് ഉപേക്ഷിച്ച് ഓടി. എന്നാൽ രവിക്ക് രക്ഷപ്പെടാനായില്ല. കാട്ടാന ഓടിയെത്തി ആക്രമിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രിയിലാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.