ദാരുണം ! വീടിന്റെ ചുമരിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു.... #Obituary

വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. തിരുവനന്തപുരം പോത്തൻകോട് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. ഇടത്തറ സ്വദേശി ശ്രീകല(61)യാണ് മരിച്ചത്. മഴയിൽ കുതിർന്നിരുന്ന പഴയ വീടിന്റെ ചുമരാണ് ഇടിഞ്ഞുവീണത്. ഉടൻ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് രാവിലെയാണ് അപകടം നടന്നത്. പഴയ വീടിന്റെ ഒരു ഭാഗം പൂർണമായും പൊളിച്ചുനീക്കിയിരുന്നില്ല. കഴിഞ്ഞ രണ്ടു ദിവസമായി തിരുവനന്തപുരത്ത് ശക്തമായ മഴയായിരുന്നു. ഈ മഴയിൽ കുതിർന്ന അവസ്ഥയിലായിരുന്നു ചുമരുണ്ടായിരുന്നത്. ഇന്ന് രാവിലെ ഈ ഭാഗത്ത് നിന്ന് വീട്ടമ്മയുടെ മുകളിലേക്ക് ചുമര് ഇടിഞ്ഞുവീഴുകയായിരുന്നു.
MALAYORAM NEWS is licensed under CC BY 4.0