വിഷ കൂൺ അപകടം : ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യ വിഷബാധ.. #Mushroom

വടകര :  വിഷ കൂൺ കഴിച്ച് ഒരു കുടുംബത്തിലെ 4 പേർക്ക് ഭക്ഷ്യവിഷബാധ.  കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം.  വരിക്കോലി സ്വദേശികളായ പൊക്കൻ (88), സുനിൽ (48), ഭാര്യ റീജ (40), മകൻ ഭഗത് സൂര്യ (13) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

 വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയ കൂൺ കഴിച്ചതോടെ ശാരീരിക അസ്വസ്ഥതയും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു.  ഇതേ തുടർന്ന് നാലുപേരും കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.  റീജയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
MALAYORAM NEWS is licensed under CC BY 4.0