വിരല്‍ നീക്കം ചെയ്യാന്‍ വന്നു , ശസ്ത്രക്രിയ നടത്തിയത് നാവില്‍ ... #Medical__College


 കോഴിക്കോട് മെഡിക്കൽ കോളേജിൽ മറ്റൊരു ഗുരുതര ചികിത്സാ പിഴവ്. കോഴിക്കോട് ചെറുവണ്ണൂരിൽ നാലുവയസുകാരിയുടെ ശസ്ത്രക്രിയ പിഴച്ചു. ആറാമത്തെ വിരൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ കുട്ടിയുടെ നാക്കിലാണ് ശസ്ത്രക്രിയ നടത്തിയത്.

കഴിഞ്ഞ ദിവസമാണ് ആറാമത്തെ വിരൽ നീക്കം ചെയ്യാൻ നാല് വയസ്സുകാരി ആശുപത്രിയിൽ എത്തിയത്.ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ പുറത്തിറക്കിയപ്പോഴാണ് കുഞ്ഞിന്റെ വായിൽ പഞ്ഞിയുള്ള വിവരം വീട്ടുകാർ അറിയുന്നത്. പിന്നീട് കൈയിൽ ആറാം വിരൽ ഉള്ളതായും കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ നടത്തിയതായി കണ്ടെത്തിയത്.


നാവിന് ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും അതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. ശസ്ത്രക്രിയ നടത്തിയതിന് ഡോക്ടർ ക്ഷമാപണം നടത്തി. എന്നാൽ കുഞ്ഞിൻ്റെ വീട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർക്ക് പരാതി നൽകി. അധികൃതരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു. കുടുംബത്തിന് പരാതിയില്ലെങ്കിലും പ്രിൻസിപ്പൽ തലത്തിൽ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട്  പറഞ്ഞു.