തൃശൂർ അതിരപ്പള്ളി വെറ്റിലപ്പാറിലെ ജനവാസകേന്ദ്രത്തിൽ മുതലക്കുഞ്ഞുങ്ങൾ. തോട്ടിൽ തുണി അലക്കാൻ വരുന്ന സ്ത്രീകളാണ് ഇവയെ കണ്ടത്. അതിരപ്പിള്ളി വെറ്റിലപ്പാറ ജംങ്ഷന് സമീപത്തെ ഓടയിലൂടെയാണു കുഞ്ഞുങ്ങൾ ജനവാസമേഖലയിലെത്തിയത്.
ഇന്ന് രാവിലെ വെറ്റിലപ്പാറയിലെ വരദക്കയം എന്ന സ്ഥലത്ത് തോട്ടിൽ അലക്കാനെത്തിയ സ്ത്രീകളാണ് തോടിന് സമീപം ചീങ്കണ്ണിക്കുഞ്ഞിനെ കണ്ടത്.
വെറ്റിലപ്പാറ സ്വദേശി സിനോഷ് പുല്ലൂർക്കാട്ടാണ് ദൃശ്യങ്ങൾ പകർത്തിയത്.
ചാലക്കുടി പുഴയിലെ വെറ്റിലപ്പാറ മേഖലയിൽ വ്യാപകമായി ചിങ്കണ്ണി കുഞ്ഞുങ്ങളെ
കാണുന്നതായി നാട്ടുകാർ പറയുന്നു.