താര ദമ്പതികളായ ജയറാമിന്‍റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി ... #Malavika_Jayaram


 താരദമ്പതികളായ ജയറാമിൻ്റെയും പാർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതരായി. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. നവനീത് ഗിരീഷാണ് വരൻ. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

മാളവികയുടെ വസ്ത്രം തമിഴ് ശൈലിയിലുള്ള ചുവന്ന പട്ടുസാരിയാണെങ്കിൽ, നവനീത് കസവ് മുണ്ടും മേൽമുണ്ടുമാണ് ചടങ്ങിനായി ധരിച്ചത്. പാലക്കാട് സ്വദേശിയും യുകെയിൽ ചാർട്ടേഡ് അക്കൗണ്ടൻ്റുമാണ് നവനീത് ഗിരീഷ്.

MALAYORAM NEWS is licensed under CC BY 4.0