ഭര്‍തൃഗൃഹത്തില്‍ യുവതിക്ക് പീഡനം; ഭര്‍ത്താവിനും മാതാപിതാക്കല്‍ക്കുമെതിരെ കേസ് ... #Crime_News


 യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ പോലീസ് കേസെടുത്തു . മാങ്ങാട്ടുപറമ്പ് ശ്രുതിലയം വീട്ടില്‍ സുരേന്ദ്രന്‍ നായരുടെ മകള്‍ ശ്രുതി നായരുടെ  പരാതിയിലാണ് കേസ്.പാളയത്ത് വളപ്പ് മുത്തപ്പന്‍ കാവിന് എതിര്‍വശത്തെ ശ്രീനിലയത്തില്‍ സനില്‍ പദ്മനാഭന്‍, പിതാവ് പദ്മനാഭന്‍, മാതാവ്‌ സരസ്വതി , സഹോദരി സൗമ്യ എന്നിവരുടെ പേരിലാണ് കേസ്. 2011 ഡിസംബര്‍ 11 ന് വിവാഹിതരായ ശേഷം ഭര്‍ത്താവിനൊപ്പം ചെന്നൈ, മുംബൈ എന്നിവിടങ്ങളിലും ഭര്‍തൃവീട്ടിലും താമസിച്ചുവരവെ വിവിധ ആവശ്യങ്ങള്‍ക്കായി ഭര്‍ത്താവും മാതാപിതാക്കളും സഹോദരിയും ശാരിരികമായും മാനസികമായും തന്നെ പിഡിപ്പിച്ചുവെന്നാണ് പരാതി.