പാലക്കാട് കോണിക്കഴി മുണ്ടോളിയിൽ ക്വാറിയിൽ കാൽവഴുതി വീണ് ബന്ധുക്കളായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ചെഞ്ചുരുളി സ്വദേശികളായ മേഘജ്, അഭയ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. സംസാരിച്ച് കൊണ്ടിരിക്കെ മേഘജ് കാല് തെറ്റി ക്വാറിയിലേക്ക് വീഴുകയായിരുന്നു.
മേഘജ് ആദ്യം കാല് വഴുതി വീഴുന്നു, അഭയ് അവനെ രക്ഷിക്കാൻ ശ്രമിച്ച് അവനോടൊപ്പം വീണു . ഇത് കണ്ട മറ്റൊരു അയൽവാസി ഉടൻ പോലീസിൽ വിവരമറിയിച്ചു. കോങ്ങാട് ഫയർഫോഴ്‌സ് എത്തി തിരച്ചിൽ നടത്തി ആദ്യം മേഘജിന്‍റെയും പിന്നീട് അർദ്ധരാത്രി അഭയുടെയും മൃതദേഹം പുറത്തെടുത്തു. പുലാപ്പറ്റ എംഎൻകെഎം സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ് മേഘജ്. നെഹ്‌റു കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ് അഭയ്. ക്വാറിയിൽ 50 അടി താഴ്ചയിൽ വെള്ളമുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.