വഴിമാറിയത് വൻ അപകടം : കാഞ്ഞങ്ങാട് ടാങ്കർ ലോറിയിൽ വാതക ചോർച്ച.. #Kanhangad
By
Open Source Publishing Network
on
മേയ് 23, 2024
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് - ചന്ദ്രഗിരി - കാസർഗോഡ് സംസ്ഥാന പാതയിൽ ചിത്താരിയിൽ ടാങ്കർ ലോറിയിൽ നിന്നും ഗ്യാസ് പടരുന്നു. വാഹനത്തിൽ സംഭവിച്ച തകരാറിനെ തുടർന്ന് ടാങ്കറിൽ നിന്നും വാതക ചോർച്ച തുടരുകയാണ്. മംഗലാപുരത്തു നിന്നും കോഴിക്കോടെക്ക് പോകുന്ന ടാങ്കറിലാണ് ചോർച്ച അനുഭവപ്പെട്ടത്. സ്ഥലത്ത് പോലീസും ഫയർ ഫോഴ്‌സും ക്യാമ്പ് ചെയ്യുന്നു. ഇതുവഴിയുള്ള വാഹന ഗതാഗതം താൽക്കാലികമായി നിരോധിച്ചിരിക്കുകയാണ്.