സംസ്ഥാനത്ത് പനി മരണങ്ങള്‍ വര്‍ധിക്കുന്നു ; ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ് #Fever

 


വേനൽമഴ തുടങ്ങിയതോടെ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. എലിപ്പനിയും ഡെങ്കിപ്പനിയും മനുഷ്യരുടെ ജീവനെടുക്കുന്നു. അഞ്ച് മാസത്തിനിടെ 90 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് 48 പേർ മരിച്ചു. ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചതും സംശയിക്കുന്നതുമായ കേസുകളുടെ കണക്കാണിത്. മെയ് മാസത്തിൽ മാത്രം എലിപ്പനി ബാധിച്ച് 8 പേരും ഡെങ്കിപ്പനി ബാധിച്ച് 5 പേരും മരിച്ചു. മഞ്ഞപ്പിത്ത മരണങ്ങളും വർധിക്കുകയാണ്. ഈ വർഷം 15 പേരാണ് ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് മരിച്ചത്.

ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് മൂന്ന് പേർ മരിച്ചു.പകർച്ചപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. പ്രായമായവരിലും കുട്ടികളിലും രോഗം വഷളാകാനുള്ള സാധ്യത കണക്കിലെടുത്താണ് ശുപാർശ.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0